നടേരി മരുതൂരില്‍ കെ.എം.ആര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഹാം ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു, ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു


Advertisement

കൊയിലാണ്ടി: കെ.എം.ആര്‍ സ്‌പോര്‍ട്‌സ് അക്കാദമി നടേരി മരുതൂരില്‍ ഹോം ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, കരാത്തെ ബ്ലാക്ക് തുടങ്ങി വിവിധ മേഖലയില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. ടൂര്‍ണ്ണമെന്റ് നഗരസഭ ഉപാധ്യക്ഷന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.

Advertisement

കരാത്തെ ബ്ലാക്ക് ബെല്‍റ്റ് വിജയികര്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണം എം.എം.സി എം.ഡി.അനില്‍കുമാര്‍ വള്ളിലും എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള സമ്മാനദാനം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എ.സജീവ് കുമാറും നിര്‍വ്വഹിച്ചു.

Advertisement
Advertisement

സമാപന പരിപാടിയില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് വിജയികള്‍ക്കുള്ള ട്രോഫികള്‍ നഗരസഭാംഗം എം.പ്രമോദ് വിതരണം ചെയ്തു. കെ.എം.രാജീവന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അക്കാദമി ഭാരവാഹികളായ ചന്ദ്രന്‍ അപര്‍ണ്ണ, മുരളി, മനോജ്, ബൈജു, ജിനീഷ് എന്നിവര്‍ സംസാരിച്ചു.

Advertisement

summary: KMR Sports Academy organized ham tournament at Naderi Maruthur