തച്ചന്‍കുന്ന് മുതല്‍ കാപ്പാട് വരെ; കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ ഇന്ന് പര്യടനവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍


Advertisement

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ പര്യടനത്തിനായി ഇന്ന് കൊയിലാണ്ടിയില്‍ എത്തും. വൈകീട്ട് മൂന്ന് മണിക്ക് തച്ചന്‍കുന്നില്‍ നിന്നും ആരംഭിക്കുന്ന പര്യടനം വൈകീട്ട് 6 മണിയോടെ കാപ്പാട് വച്ച് അവസാനിക്കും.

Advertisement

3.30 ന് കണ്ണംകുളം, 4 മണിക്ക് പളളിക്കര, 4.30 ന് കോടിക്കല്‍, 5 മണിക്ക് കൊയിലാണ്ടി ബീച്ച്, 5.30 ന് കവലാട്, 6 മണിയോടെ കാപ്പാട് എന്നിവിടങ്ങളിലാണ് ടീച്ചര്‍ പര്യടനം നടത്തുന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രില്‍ 7ന് കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ ശൈലജ ടീച്ചര്‍ എത്തിയിരുന്നു. 17 സ്വീകരണ കേന്ദ്രങ്ങളിലായിരുന്നു പ്രചരണത്തിനായി എത്തിയിരുന്നത്.

Advertisement

മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം പുരോഗമിക്കുമ്പോള്‍ വന്‍ സ്വീകരണമാണ് ടീച്ചര്‍ക്ക് ഓരോ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി ആളുകളാണ് ടീച്ചറെ ഒരുനോക്ക് കാണാനും സംസാരിക്കുവാനും പിന്തുണ അറിയിക്കുവാനുമായി എത്തുന്നത്.

Advertisement