വയനാട് കല്‍പ്പറ്റയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യുവതി മരിച്ചു, സഹയാത്രികയ്ക്ക് പരിക്ക്


വയനാട്: കല്‍പ്പറ്റയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ   ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്. അപകടത്തില്‍ സഹയാത്രികയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയതായിരുന്നു തസ്കിയയും സുഹൃത്ത് അജ്മയും. തിരികെ വരുമ്പോൾ കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

സഹയാത്രികയായ അജ്മിയയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇരുവരും.