കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; ഗുളിക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കിനാലൂര്‍ സ്വദേശി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. താമരശ്ശേരി കിനാലൂല്‍ സ്വദേശി വി.നവാസിനെയാണ് 996 ഗ്രാം സ്വര്‍ണവമായി കസ്റ്റംസ് പിടികൂടിയത്. 52 ലക്ഷം രൂപയുടെ സ്വര്‍ണമാണിത്.
വ്യാഴാഴ്ച പുലര്‍ച്ചെ ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് നവാസ് കടത്താന്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ സി.വി ജയകാന്ത്, സൂപ്രണ്ടുമാരായ പി.സി ചാക്കോ, സുനില്‍കുമാര്‍, പി.കെ ഹരിദാസ്, വി.പി വിവേക്, പി ശിവരാമന്‍, ഇന്‍സ്പെക്ടര്‍ രാജന്‍ റായി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.