വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ പിറന്ന സെഞ്ച്വറി കാണാം


മുംബൈ: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. രോഹന്‍ കുന്നുമ്മലും കൃഷ്ണപ്രസാദും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തിന് കരുത്തായത്.

രോഹന്‍ കുന്നുമ്മല്‍ 95 പന്തില്‍ നിന്നും 120 റണ്‍സ് നേടി മികച്ച തുടക്കമിട്ട ശേഷമാണ് പുറത്തായത്. കൃഷ്ണപ്രസാദ് 144ഉം റണ്‍സ് നേടി. നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിലാണ് കേരളം 383 റണ്‍സ് നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളം നേടുന്ന ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്.

കേരളമുയര്‍ത്തിയ 384 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മഹാരാഷ്ട്രയുടെ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. 37.4 ഓവറില്‍ 230ന് മഹാരാഷ്ട്ര ടീമിലെ എല്ലാവരും പുറത്തായി. ക്വാര്‍ട്ടറില്‍ രാജസ്ഥാനാണ് കേരളത്തിന്റെ എതിരാളികള്‍.

വീഡിയോ: