കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി


Advertisement

പയ്യോളി: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി. സെപ്റ്റംബർ 26 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥമാണ് പ്രകടനം സംഘടിപ്പിച്ചത്. രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് ഉദ്ഘാടനം ചെയ്യുക.

Advertisement

നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 10,000 രൂപ ക്രമത്തിൽ കേന്ദ്രസർക്കാർ വിഹിതം അനുവദിക്കുക, ആർട്ടിസാൻസ് സംരക്ഷണത്തിന് പ്രത്യേക വകുപ്പ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന മാർച്ച് നടത്തുന്നത്.

Advertisement

മാർച്ചിൽ പങ്കെടുക്കുന്നവർക്ക് പയ്യോളിയിൽ വച്ച് യാത്രയയപ്പ് നൽകി. രാമചന്ദ്രൻ മാസ്റ്റർ, എ.കെ.ഷൈജു, വി.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Advertisement