കീഴൂർ തുറശ്ശേരിക്കടവിലെ രയരോത്ത് അമ്മാളു അന്തരിച്ചു
പയ്യോളി: കീഴൂർ തുറശ്ശേരിക്കടവിലെ രയരോത്ത് അമ്മാളു അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. സി.പി.എം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം ആർ.രമേശൻ മാസ്റ്ററുടെ അമ്മയാണ്.
ഭർത്താവ്: പരേതനായ ചെക്കോട്ടി.
മക്കൾ: രവീന്ദ്രൻ (ബഹ്റൈൻ), മോഹനൻ (ഗുരുവായൂർ ദേവസ്വം), പരേതനായ ബാബുരാജ്, രമേശൻ (അധ്യാപകൻ, മലപ്പുറം).
സഹോദരങ്ങൾ: പരേതരായ കണാരൻ, ചെക്കോട്ടി, മാണിക്യം, കണ്ണൻ, ചാത്തപ്പൻ.
സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടു വളപ്പിൽ.