വീടുകളിലെത്തി അവർ സാന്ത്വനമേകി; കീഴരിയൂരിൽ കിടപ്പ് രോഗികൾക്കരികിലേക്ക് ഒരു ‘സഹയാത്ര’


കീഴരിയുർ: ലോക പാലിയേറ്റീവ് കെയർ ദിനചാരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ സഹയാത്ര എന്നപേരിൽ സമ്പൂർണ വളണ്ടിയർ ഹോംകെയർ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാ​ഗമായി കൈൻഡ് പരിചരണം നൽകി വരുന്ന 150-ഓളം പേരെ പ്രവർത്തകർ സന്ദർശിച്ചു. പത്ത് ​ഗ്രൂപ്പുകളായി തിരിഞ്ഞ് 50 പ്രവർത്തകരാണ് സന്ദർശനം നടത്തിയത്.

കൈൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ രക്ഷാധികാരി ഇടത്തിൽ ശിവൻ പാലിയേറ്റീവ് കെയർദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ് പ്രസിഡന്റ്‌ ശശി പാറോളി അധ്യക്ഷത വഹിച്ചു.

പോക്കർ തോട്ടത്തിൽ, രമേശൻ മനത്താനത്ത്, സി.പി.അബ്ദുല്ല ഹാജി, രജിത കടവത്ത് വളപ്പിൽ, സാബിറ നടുക്കണ്ടി, കൈൻഡ് ജനറൽ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻ, എം.ജറീഷ് എന്നിവർ സംസാരിച്ചു.

വളണ്ടിയർ ഹോംകെയറിന് ദീപക് വേണുഗോപാൽ, ഷഫീഖ് പൊയിൽ, സ്വപ്ന നന്ദകുമാർ, പുണ്യചിത്ര പി. എൻ, അർജുൻ ഇടത്തിൽ, സജ്ന എരോത്ത് എന്നിവർ നേതൃത്വം നൽകി.

Summary: Keezhriyur Kind Palliative Care organized a volunteer home care program As part of the World Palliative Care Day