ക്ലർക്ക് കം അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി
കോഴിക്കോട്: കാക്കൂരിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോഗ്യതകളും ഇവയാണ്.
കാക്കൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വിദ്യാർത്ഥികളുടെ കൂടിക്കാഴ്ച്ച സെപ്റ്റംബർ 16ന് ഉച്ചക്ക് 2.30ന് കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും ഹാജരാക്കേണ്ടതാണെന്ന് കാക്കൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2260232
സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്) യുടെ തലശ്ശേരി തലായിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.കോം ബിരുദം, ടാലി, എം എസ് ഓഫീസ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം സെപ്റ്റംബർ 21 ന് രാവിലെ 9.30 ന് എരഞ്ഞോളിയിലുള്ള അഡാക് നോർത്ത് റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0490 2354073
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ റിസർച്ച് സയന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിലേക്ക് താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 35 നും 40 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 20ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179.
Summary: Job opportunity in Kozhikode and Kannur