മൂരാട് പാലത്തിന് മുകളിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി.ബി കാറിന് മുകളിൽ വീണ് അപകടം; ദേശീയപാതയിൽ വൻ ഗതാഗത തടസം


Advertisement

വടകര: മൂരാട് പാലത്തില്‍ ലോറിയില്‍ കൊണ്ട് പോവുകയായിരുന്ന ജെസിബി കാറിന് മുകളില്‍ തട്ടി അപകടം. പാലത്തിന്റെ കൈവരിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ 5.45നാണ് സംഭവം.

Advertisement

അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. വാഹനങ്ങള്‍ വടകര- മണിയൂര്‍, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്.

Advertisement
Advertisement