Tag: Moorad Bridge

Total 11 Posts

”ഇന്ന് മുതല്‍ ഈ ദുരിതം അവസാനിക്കുകയാണ്, ഇത് പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ വിജയം” മൂരാട് പുതിയ പാലത്തെക്കുറിച്ച് കാനത്തില്‍ ജമീല എം.എല്‍.എ

മൂരാട്: നടക്കാത്ത സ്വപ്‌നമായി ഉപേക്ഷിച്ച എന്‍.എച്ച് 66 വികസനം നടപ്പിലാക്കിയത് 2016 മുതല്‍ അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് കാനത്തില്‍ ജമീല എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. ”എണ്‍പതാണ്ട് പിന്നിട്ട മൂരാട് (വടകര) പഴയ പാലം . ഇത് വഴി കടന്നു പോയവര്‍ക്കല്ലാം പറയാനുണ്ടാവും ഗതാഗത കുരിക്കിലകപ്പെട്ട് മണിക്കൂറുകള്‍ കാത്തു കെട്ടി കിടക്കേണ്ടി വന്നതിന്റെ

ഗതാ​ഗതക്കുരുക്കിന് ആശ്വാസം; ​മൂരാട് പുതിയപാലം താത്ക്കാലികമായി തുറന്നു,ദൃശ്യങ്ങൾ കാണാം

പയ്യോളി: മൂരാട് പുതിയ പാലം താത്ക്കാലികമായി ​ഗതാ​ഗതത്തിനായി തുറന്ന് കൊടുത്തു. പ്രദേശത്ത് അനുഭവപ്പെടുത്ത കടുത്ത ​ഗതാ​ഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയുടെ ഭാ​ഗമായാണ് ഇന്ന് വെെകീട്ട് ആറുമണിയോടെ പാലം തുറന്ന് നൽകിയത്. എം.എൽ.എ കാനത്തിൽ ജമീല, എൻ.എച്ച്.എ.ഐ അധീകൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള മൂരാടെ പാലത്തിലൂടെയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്.

വാഹനങ്ങള്‍ക്ക് പോകാന്‍ സൗകര്യമുള്ള റോഡ് പോലുമില്ല; ദേശീയപാതയില്‍ മൂരാട് മേഖലയില്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍, ബസുകള്‍ പാതിവഴിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നതും വഴിതിരിച്ചുവിടുന്നതും പതിവ്

പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ ദീര്‍ഘവീക്ഷണക്കുറവ് കാരണം മൂരാട് മേഖലയില്‍ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക് പതിവാകുന്നു. മൂരാട് പാലത്തില്‍ നിന്നും പയ്യോളിയിലേക്ക് വരുന്ന ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന തരത്തില്‍ റോഡ് ക്രമീകരിക്കാതെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും പറയുന്നത്. മൂരാട് പാലത്തില്‍ നിന്നും ഓയില്‍മില്ല് വരെയുള്ള ഭാഗത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

മൂരാട് പാലത്തിന് മുകളിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി.ബി കാറിന് മുകളിൽ വീണ് അപകടം; ദേശീയപാതയിൽ വൻ ഗതാഗത തടസം

വടകര: മൂരാട് പാലത്തില്‍ ലോറിയില്‍ കൊണ്ട് പോവുകയായിരുന്ന ജെസിബി കാറിന് മുകളില്‍ തട്ടി അപകടം. പാലത്തിന്റെ കൈവരിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ 5.45നാണ് സംഭവം. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. വാഹനങ്ങള്‍ വടകര- മണിയൂര്‍, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്.

മൂരാട് പുതിയ പാലത്തിനായി നിര്‍മ്മിച്ച രണ്ട് തൂണുകള്‍ക്ക് ചരിവ്; പരാതിയുമായി നാട്ടുകാര്‍

മൂരാട്: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി മൂരാട് നിര്‍മിക്കുന്ന പുതിയ പാലത്തിനായി പുഴയില്‍ നിര്‍മിച്ച തൂണുകളില്‍ രണ്ടെണ്ണത്തിന് ചരിവെന്ന് ആക്ഷേപം. പുഴയിലെ രണ്ടു വശത്തും മണ്ണ് നീക്കാത്തത് കാരണം നടു ഭാഗത്ത് വലിയ അടിയൊഴുക്ക് ഉണ്ടായത് മൂലമാണ് പൈലങ്ങിന് കേടുപാടുകള്‍ സംഭവിച്ചത്. ഏഴ് മാസം മുമ്പേ പൂര്‍ത്തിയാകേണ്ട പൈലിങ് ജോലികള്‍ ഒരു ആഴ്ച മുമ്പാണ് പൂര്‍ത്തിയായത്. രണ്ടുദിവസമായി

മൂരാട് പാലം ഇന്നും വൈകിട്ട് ആറ് മണിവരെ തുറന്നിടും

മൂരാട്: മൂരാട് പാലം ഇന്നും യാത്രികര്‍ക്കായി തുറന്നു നല്‍കും. വൈകിട്ട് ആറ് മണിവരെയാണ് പാലം തുറക്കുക. ഇന്നലെയും മൂരാട് പാലം വൈകിട്ട് ആറുമണിവരെ തുറന്ന് നല്‍കിയിരുന്നു. പാലം അടച്ചിടുമ്പോള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച മണിയൂര്‍ വഴിയുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ രാവിലെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍

മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണം: പാലം അടച്ചതറിയാതെ ആദ്യദിനം വലഞ്ഞ് ദീർഘദൂരയാത്രക്കാർ

വടകര: ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഇന്നു മുതൽ നവംബർ 24 വരെ മൂരാട് പാലം നിശ്ചിത സമയ ക്രമത്തിൽ മാത്രം തുറന്ന് കൊടുക്കുന്ന രീതിയിൽ ഭാഗികമായി അടച്ചിട്ട് തുടങ്ങി. മൂരാട് പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനായാണ് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേക്കുറിച്ച് വിവിധ മാർഗങ്ങളിലൂടെ നിരവധി തവണ അറിയിപ്പുകൾ നൽകിയെങ്കിലും ഗതാഗത നിയന്ത്രണത്തിന്റെ ആദ്യ ദിനത്തിൽ

മൂരാട് പാലം അടച്ചാലും സഞ്ചരിക്കണ്ടേ? ഈ വഴി പോവാം; ചരക്കുവാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കും വ്യത്യസ്ത റൂട്ടുകള്‍

[op1] മൂരാട്: മൂരാട് പാലം അടച്ചിടുന്നതോടെ പകരം ഉപയോഗിക്കാവുന്ന റൂട്ടുകള്‍ നിര്‍ദേശിച്ച് കലക്ടറേറ്റ്. ചരക്കുവാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കും വ്യത്യസ്ത റൂട്ടുകളാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുള്ളത്. യാത്രക്കാരുമായി വടകരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വടകര-പണിക്കോട്ടി റോഡ്-മണിയൂര്‍ ഹൈസകൂള്‍-തുറശ്ശേരി മുക്ക്-തുറശ്ശേരിക്കടവ് പാലം-കിഴൂര്‍ ശിവക്ഷേത്രം ജങ്ഷന്‍ വഴി പയ്യോളിയില്‍ പ്രവേശിക്കേണ്ടതാണ്. പയ്യോളി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് വരുന്ന

മൂരാട് പാലത്തില്‍ ഗതാഗതക്കുരുക്ക്, ദീര്‍ഘദൂര ബസുകള്‍ ട്രിപ്പ് മുടക്കി; ദുരിതത്തിലായി യാത്രക്കാര്‍

വടകര: മൂരാട് പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പണിമുടക്കി ബസ്സുകള്‍. മുരാട് പാലം നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ദിവസവും ഉണ്ടാകുന്നത്. ഗതാഗതക്കുരുക്ക് കാരണം പല ബസ്സുകളും പണിമുടക്കിയതോടെ പ്രയാസത്തില്‍ ആയിരിക്കുന്നത് യാത്രക്കാരാണ്. ബസ്സുകള്‍ക്ക് കൃത്യസമയത്ത് എത്താന്‍ കഴിയുന്നില്ലെന്നും ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി റോഡുകളിലൂടെയുള്ള യാത്രയും പ്രയാസകരമായിരിക്കുകയാണ് എന്ന് ബസ് ഡ്രൈവര്‍മാര്‍ പറയുന്നു.

ദേശീയപാതാ വികസനം: മൂരാട് പാലം നവംബര്‍ 9 മുതൽ 24 വരെ ഭാഗികമായി അടച്ചിടും

വടകര: നവംബര്‍ 9 മുതൽ 24 വരെ മൂരാട് പാലം അടച്ചിടും. ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും പാലം തുറന്നിടും. ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സമയമായതിനാൽ, പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട്  കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് രാവിലെയും വൈകിട്ടുമുള്ള