അക്വഡേറ്റ് പാലത്തിന് സമീപം ജെ.സി.ബി കുടുങ്ങി; കൊയിലാണ്ടി-താമരശ്ശേരി റൂട്ടില്‍ വന്‍ ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: താമരശ്ശേരി കൊയിലാണ്ടി റൂട്ടില്‍ കുറുവങ്ങാട് അക്വഡേറ്റിന് സമീപം വന്‍ ഗതാഗതക്കുരുക്ക്. അക്വഡേറ്റ് പാലത്തിന് താഴെ ജെ.സി.ബി കുടുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം.
ചരക്ക് ലോറിയില്‍ കയറ്റികൊണ്ടുപോകുന്ന ഡെ.സി.ബി അക്വഡേറ്റ് പാലത്തിന് തട്ടി ഗതാഗതം തടസ്സപ്പെട്ട നിലയിലാണുള്ളത്. 20 മിനുട്ടോളമായി ഒരു വശത്തുകൂടി മാത്രം വാഹനം കടത്തിവിടുന്നതിനാല്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലവില്‍ റോഡില്‍ നിന്നും ജെ.സി.ബി മാറ്റാനുള്ള ശ്രമം തുടരുകയാണ്.