പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി; നഷ്ടപ്പെട്ടത് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഫോൺ


Advertisement

പയ്യോളി: പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി. മുളിക്കണ്ടത്തിൽ (തിരുവാലയം) അശ്വന്ത് അശോകിന്റെ ഐ ഫോൺ 11 മോഡൽ സ്മാർട്ട് ഫോണാണ് നഷ്ടപ്പെട്ടത്.

Advertisement

ഡിസംബർ 11 ഞായറാഴ്ച തിക്കോടിക്കും പയ്യോളിക്കും ഇടയിൽ വച്ചാണ് ഫോൺ നഷ്ടമായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫോൺ നഷ്ടമായത് എന്നാണ് കരുതുന്നത്.

Advertisement

ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ വിലയേറിയ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഫോണാണ് നഷ്ടപ്പെട്ടത്. പയ്യോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisement

ഫോൺ കണ്ടുകിട്ടുന്നവർ താഴെ പറയുന്ന നമ്പറുകളിലൊന്നിൽ വിളിച്ച് അറിയിക്കണമെന്ന് ഫോണിന്റെ ഉടമ അഭ്യർത്ഥിച്ചു. ഫോൺ നമ്പറുകൾ: 8089690398, 96451 54818, 9645203843, 7034539282.