പഴകിയ ഭക്ഷണങ്ങളും എണ്ണയും പിടിച്ചെടുത്തു; കൊയിലാണ്ടിയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവിഭാഗത്തിന്റെ പരിശോധന


[top]

കൊയിലാണ്ടി: നഗരത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പരിശോധനയില്‍ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടികൂടി. വീണ്ടും വിളമ്പുന്നതിനായി സൂക്ഷിച്ച പൊറോട്ട, ചപ്പാത്തി, ചിക്കന്‍ കറി, പഴകിയ എണ്ണ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ചോയ്‌സ് റെസ്റ്റോറന്റ്, ഹോട്ടല്‍ സിറ്റി ഗേറ്റ്, എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളത്.

ഹോട്ടല്‍ ഷൈജു, പിഷാരികാവ് ക്ഷേത്രത്തിനടുത്തെ സസ്യഭോജനശാല എന്നിവിടങ്ങളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. പിഷാരികാവ് ഉത്സവം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം, ആനക്കുളം ഭാഗത്തെ മുഴുവന്‍ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധനയില്‍ നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.പി. സുരേഷ്, കെ. റിഷാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജമീഷ് മുഹമ്മദ്, എല്‍. ലിജോയ് എന്നിവര്‍ പങ്കെടുത്തു.