ചെങ്ങോട്ടുകാവില്‍ ഇന്നോവ കാര്‍ തലകീഴായ് മറിഞ്ഞ് അപകടം


Advertisement

ചെങ്ങോട്ടുകാവ്: കൊയിലാണ്ടി കോഴിക്കോട് ദേശീയ പാതയില്‍ ചെങ്ങോട്ടുകാവില്‍ ഇന്നോവ തലകീഴായ് മറിഞ്ഞ് അപകടം. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് അപകടം നടന്നത്.

കൊയിലാണ്ടി ഭാഗത്തുനിന്നും വരികയായിരുന്ന ഇന്നോവ കാര്‍ ചെങ്ങോട്ടുകാവ് മസ്‌ലയ്ക്ക് സമീപം നിര്‍ത്തിയിട്ട വാഗ്നര്‍ കാറില്‍ തട്ടിയതിനെത്തുടര്‍ന്ന് വെട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ തല കീഴായ് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രഥമിക നിഗമനമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Advertisement

വാഹനത്തില്‍ രണ്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റയാള്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സതേടി.

Advertisement
Advertisement
[miid4]