ഫാരീസ് അബൂബക്കറിന്റെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന അവസാനിച്ചു; പരിശോധന രാജ്യത്തെ നന്തിയിലടക്കം 70 കേന്ദ്രങ്ങളില്‍
കൊയിലാണ്ടി: പ്രമുഖ വ്യവസായി ഫാരീസ് അബുബക്കറിന്റെ നന്തിയിലെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ അവസാനിച്ചു. രാവിലെ ആരംഭിച്ച പരിശോധന വൈകിട്ടോടെയാണ് അവസാനിച്ചത്. റെയിഡ് നടക്കുമ്പോള്‍ ഫാരീസ് അബൂബക്കറിന്റെ മാതാവ് സോഫിയ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
വീടിന്റെ ഗെയ്റ്റ് അടച്ച ശേഷം ആരെയും അകത്ത് കടക്കാന്‍ അനുവദിക്കാതെയാണ് പരിശോധന നടത്തിയിരുന്ന്. റിയല്‍ എസ്‌റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. കൊയിലാണ്ടില്‍ കൂടാതെ കൊച്ചിയിലും ഡല്‍ഹിയിലെയും ചെന്നൈയിലും മുംബൈയിലുമായി രാജ്യത്തെ 70 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നുണ്ട്.
കേരളത്തിലെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ ചെന്നൈ യുണിറ്റാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
ലാന്റ് ബാങ്കിന്റെ പേരിലുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നതെന്നാണ് വിവരം. നിലം ഭൂമിയടക്കം വാങ്ങി നികത്തി വന്‍കിട ഗ്രൂപ്പുകള്‍ക്ക് കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ വിദേശത്ത് വെച്ച് നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.