കാപ്പാട് -കൊയിലാണ്ടി തീരദേശ റോഡിന്റെ ശോചനീയാവസ്ഥയിലും താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എം.എല്‍.എ.ഓഫീസിലെക്ക് മാര്‍ച്ച് നടത്തി ബി.ജെ.പി
കൊയിലാണ്ടി: കാപ്പാട് -കൊയിലാണ്ടി തീരദേശ റോഡിന്റെ ശോചനീയാവസ്ഥയിലും താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.എല്‍.എ.ഓഫീസിലെക്ക് മാര്‍ച്ച് നടത്തി.
ഉപ്പാലക്കണ്ടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ഹാളിനു മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ തീര പ്രദേശത്തെയും താലൂക്ക് ആശുപത്രിയോടും എം.എല്‍.എ അവഗണിക്കുന്നത് ജനദ്രോഹമാണെന്നും, നാല് വര്‍ഷമായി തീരദേശ റോഡ് തകര്‍ന്നിട്ടും പ്രശ്‌നം പരിഹരിക്കാത്ത എം.എല്‍.എ. രാജിവെച്ച് പുറത്ത് പോകണമെന്ന് പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ്, പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു, സംസ്ഥാന കമ്മിറ്റി അംഗം, വായനാരി വിനോദ് , ജില്ലാ ട്രഷറര്‍.വി.കെ. ജയന്‍, ജില്ലാ കമ്മിറ്റി അംഗം. അഡ്വ.വി. സത്യന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി.സുരേഷ്, അഡ്വ.എ.വി. നിധിന്‍, കൗണ്‍സിലര്‍മാരായ കെ.കെ. വൈശാഖ്, വി.കെ. സുധാകരന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അതുല്‍ പെരുവട്ടുര്‍ എന്നിവര്‍ സംസാരിച്ചു.
ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ മുകുന്ദന്‍, ട്രഷറര്‍ മാധവന്‍ ഒ, ഗിരിജ ഷാജി, ടി.പി പ്രീജിത്ത്, രവി വല്ലത്ത്, കെ പി.എല്‍ മനോജ് , രതീഷ് തൂവക്കോട്, പ്രിയ ഒരുവമ്മല്‍, പ്രസാദ് വെങ്ങളം എന്നിവര്‍ നേതൃത്വം നല്‍കി.