വിദ്യാർത്ഥികൾ ആത്മവിശ്വാസമുള്ളവരായി മാറണമെന്ന് ജില്ലാ കലക്ടർ; കൊയിലാണ്ടി ബദ്‌രിയ രിയ്യ അറബിക് ആൻഡ് ആർട്സ് കോളജിൽ ഐ.എഎസ് പരിശീലന കേന്ദ്രം ആരംഭിച്ചു
കൊയിലാണ്ടി: ബദ്‌രിയ രിയ്യ അറബിക് ആൻഡ് ആർട്സ് കോളജിൽ ഐ.എഎസ് പരിശീലന കേന്ദ്രം ആരംഭിച്ചു. ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടായാൽ വിദ്യാർത്ഥികൾക്ക് വിജയത്തിൽ എത്താൻ കഴിയുമെന്ന് കലക്ടർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അൻവർ ഫൈസി നിലമ്പൂർ ആമുഖഭാഷണം നടത്തി. ഫൈസൽ പുല്ലാളൂർ ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ ആസൂത്രണ സമിതി മെമ്പർ വി. പി ഇബ്രാഹിം കുട്ടി, വാർഡ് കൗൺസിലർ എ അസീസ് മാസ്റ്റർ, എം.അബ്ദുള്ള കുട്ടി, സി.ബഷീർ ദാരിമി, സി.പി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പി.പി അനീസ് അലി സ്വാഗതവും കെ.സമീറ ടീച്ചർ നന്ദിയും പറഞ്ഞു.
Summary: IAS training center started at Badriya Arabic and Arts College at Koyilandy