കുറുവങ്ങാട് സംസ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ ദിനാചരണം


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് സംസ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ യുദ്ധ വിരുദ്ധ ദിനാചരണം നടത്തി. കൊയിലാണ്ടി നഗരസഭ 28-ാം വാർഡ് കൗൺസിലർ സി.പ്രഭ ഉദ്ഘാടനം ചെയ്തു. ദീപ നന്ദലീനം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.

Advertisement

യു.പി സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ മൊണാൽ ഫെസ (കുറുവങ്ങാട് സൗത്ത് യു.പി സ്കൂൾ), ഹെസ (പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂൾ), പാർവണരാജ് (പൊയിൽക്കാവ് യു.പി.എസ്), നിസ്വന (കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ) എന്നിവർ വിജയിച്ചു.

സഫീല മധു യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. അജയൻ എം.എം, അബ്ദുൾ നിസാർ എൻ.കെ, ബിന്ദു എന്നിവർ സംസാരിച്ചു.

Advertisement
Advertisement