വൃക്ക മാറ്റിവയ്ക്കാന്‍ മുഹമ്മദിന് വേണം നമ്മുടെ സഹായം; അരിക്കുളത്തെ കുനിയില്‍ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു


കൊയിലാണ്ടി: വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അരിക്കുളം സ്വദേശി കുനിയില്‍ മുഹമ്മദിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വരുന്ന ചികിത്സാ ചിലവ് കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

വൃക്കമാറ്റിവയ്ക്കലിന് 30 ലക്ഷം രൂപയും തുടര്‍ന്നുള്ള ചികിത്സയ്ക്ക് 15 ലക്ഷം രൂപയും ചിലവ് വരും. കഴിഞ്ഞ എട്ട് വര്‍ഷമായി വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്ന മുഹമ്മദിന് രണ്ട് ആഴ്ച മുമ്പാണ് രോഗം വഷളായത്.

ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് മുഹമ്മദിന്റഎ കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദിനെ ഏതാനും ദിവസം മുമ്പാണ് ഇഖ്‌റ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

അക്കൗണ്ട് നമ്പര്‍
14070100239828
ഫെഡറല്‍ ബാങ്ക്
കൊയിലാണ്ടി
ഐഎഫ്എസ്‌സി കോഡ്: FDRL0001407

GPAY: 8281686677