ടാങ്കറില്‍ കത്തിപ്പടരാന്‍ സാധ്യതയുള്ള കെമിക്കല്‍; ലോറിക്കടിയില്‍ തീ, പരിഭ്രാന്തിയിലായി പൊയില്‍ക്കാവ് ടൗണ്‍


പൊയില്‍ക്കാവ്: ടാങ്കര്‍ ലോറിക്കടിയില്‍ തീ കണ്ടത് പരിഭ്രാന്തി പടര്‍ത്തി. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് നിര്‍ത്തിയിട്ട ടാങ്കറിന്റെ അടിയില് തീ കണ്ടത്. കത്തിപ്പടരാന്‍ സാധ്യതയുള്ള ദ്രാവകമാണ് ടാങ്കറിനകത്തുണ്ടായിരുന്നത്.

പൊയില്‍ക്കാവ് ടൗണിനടുത്തായിരുന്നു സംഭവം. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വാഹനത്തിന്റെ ചൂടുകാരണം ഹീറ്റ് ചേംബറിലെ കല്‍ക്കരി കത്തിയാണ് അപകടമുണ്ടായത്.

കോയമ്പത്തൂരില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി.