ചെങ്ങോട്ടുകാവിൽ റെയിൽപാത തുരന്ന് മുള്ളൻ പന്നി; ട്രെയിനുകളുടെ ഓട്ടത്തെ ബാധിക്കും മുൻപേ ശരിയാക്കി റെയിൽവേ (വീഡിയോ കാണാം)
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ റെയിൽപാതയിൽ തുരന്ന് കുഴിയുണ്ടാക്കി മുള്ളൻ പന്നി. ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് സംഭവം. വിവരം അറിഞ്ഞ ഉടൻ റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി തകരാറ് പരിഹരിച്ചതായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. റെയിൽപാതയിലെ കുഴി ശ്രദ്ധയിൽ പെട്ട നാട്ടുകാർ വിവരം സിവിൽ ഡിഫൻസ് വളണ്ടിയർമാരെ അറിയിക്കുകയായിരുന്നു. വളണ്ടിയർമാർ വിവരം കൊയിലാണ്ടി ഫയർ ഫോഴ്സിനെ അറിയിക്കുകയും ഫയർ ഫോഴ്സ് വിവരം റെയിൽവെയെ അറിയിക്കുകയുമായിരുന്നു.
പാളത്തിൽ കുഴി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസും മറ്റൊരു ട്രെയിനും വിവിധ സ്റ്റേഷനുകളിലായി അൽപ്പസമയം പിടിച്ചിടേണ്ടി വന്നു. ട്രാക്കിലെ തകരാറ് പൂർണ്ണമായി പരിഹരിച്ചതായി റെയിൽവേ വൃത്തങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തകരാറ് പരിഹരിച്ച ശേഷം ട്രെയിനുകൾ ഇതുവഴി കടന്ന് പോയി.
വീഡിയോ കാണാം:
Summery: Hedgehog dug railway track near Chengottukavu railway overbridge and railway fixed the damage immediately. Watch video. Exclusive news.