യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; ദേശീയപാതയില്‍ അയനിക്കാട് മുതല്‍ പയ്യോളി വരെ വന്‍ ഗതാഗതകുരുക്ക്


പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് മുതല്‍ പയ്യോളി വരെ വന്‍ ഗതാഗതകുരുക്ക്. വടകര-പയ്യോളി സര്‍വ്വീസ് റോഡില്‍ ബസ് ബ്രേക്ക് ഡൗണായതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം. വൈകിട്ട് തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്.

ഏതാണ്ട് മൂന്നോളം ആംബുലന്‍സുകള്‍ കുരുക്കില്‍ പെട്ട് കിടക്കുകയാണ്. പുതുവത്സര ആഘോഷങ്ങള്‍ക്കായി വൈകുന്നേരത്തോടെ ആളുകള്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതോടെയാണ് കുരുക്ക് രൂക്ഷമായത്. ഇതോടെ ദീര്‍ഘദൂര യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.

അയനിക്കാട് പള്ളി മുതല്‍ പയ്യോളി ടൗണ്‍ വരെ ചെറുതും വലുതുമായി നിരവധി വാഹനങ്ങളാണ് കുരുക്കില്‍പെട്ട് കിടക്കുന്നത്. ബസ് അടക്കമുള്ള വാഹനങ്ങള്‍ ആംബുലന്‍സിനായി വഴിയൊരുക്കുമ്പോള്‍ ഡ്രൈനേജിന് മുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിനാല്‍ ഡ്രൈനേജ് പൊട്ടിവീഴുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല മറുവശത്ത് ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി എടുത്ത കുഴി മണ്ണിട്ട് മൂടുന്ന പ്രവൃത്തി നടക്കുകയാണ്. അതിനാല്‍ മറുവശത്ത് അധികം ചേര്‍ത്ത് ആംബുലന്‍സുകള്‍ക്ക് പോവാന്‍ പറ്റാത്ത സാഹചര്യമാണ്.

Description: Heavy traffic jam from Ayanikkad to Paioli on the national highway