നന്തി മേല്‍പ്പാലത്തിനു മുകളില്‍ ബസ് നിന്നുപോയി; ദേശീയപാതയിൽ വൻ ഗതാഗതകുരുക്ക് (വീഡിയോ കാണാം)


മൂടാടി: യാത്രക്കാരെ ദുരിതത്തിലാക്കി നന്തിയിൽ വൻ ഗതാഗത കുരുക്ക്. നന്തി മേല്‍പ്പാലത്തിനു മുകളില്‍ ബസ് നിന്നുപോയതിനെ തുടർന്നാണ് പ്രദേശത്ത് ഗതാഗതക്കുരുക്ക്. പാലൂർ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. സ്വകാര്യ ബസ് മേല്പാലത്തിലെത്തിയപ്പോൾ നിന്ന് പോവുകയായിരുന്നു. സ്കൂളിലേക്കും ഓഫീസിലേക്കും പോകാനായുള്ള നിരവധി പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. സൈറൺ മുഴങ്ങിയെത്തിയ ആംബുലൻസും കുരുക്കിൽ പെടുകയുണ്ടായി. ഒരു വശത്തു കൂടി വാഹനങ്ങൾ കടത്തി വിടുന്നുണ്ട്

വീഡിയോ കാണാം: