ബാങ്കില്‍ നിന്നും പണമെടുത്ത് പോകവെ കുറ്റ്യാടി സ്വദേശിയുടെ പണപ്പൊതി താഴെ വീണു; റോഡില്‍ വീണ പണമെടുക്കുന്നയാളുടെ ദൃശ്യം വൈറല്‍


Advertisement

കുറ്റ്യാടി: ബാങ്കില്‍ നിന്നും പണമെടുത്ത് മടങ്ങവെ പ്രവാസിയുടെ പ്രവാസിയുടെ അരലക്ഷം രൂപ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട പണം റോഡില്‍ നിന്നെടുത്ത് കൈക്കലാക്കുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Advertisement

വേളം വലകെട്ട് വിളക്കിലേരിക്കണ്ടി ഹമീദിന്റെ പണമാണ് നഷ്ടപ്പെട്ടത്. കുറ്റ്യാടി ടൗണിലെ ഹോട്ടലില്‍നിന്ന് ചായ കുടിച്ചിറങ്ങി നടന്നുപോകുമ്പോള്‍ മടിയില്‍ തിരുകിയ പണപ്പൊതി വീണുപോകുകയായിരുന്നു. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി പണം കണ്ടെത്താനുള്ള പ്രചാരണം നടത്തി.

Advertisement

കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ എം.ഐ.യു.പി സ്‌കൂളിനു മുന്നിലെ ജ്വല്ലറിയിലെ സി.സി.ടി.വിയിലാണ് ഹമീദ് നടന്നുപോകുന്നതും റോഡരികില്‍ പണപ്പൊതി വീണുപോകുന്നതും കാണുന്നത്. ഇത് കണ്ണില്‍പെട്ട നീല ടീഷര്‍ട്ട് ധരിച്ച യുവാവ് നടന്നടുക്കുന്നതും സമീപത്തുനിന്ന് ആളുകള്‍ പോയശേഷം പണമെടുത്ത് പാന്റ്‌സിന്റെ കീശയില്‍ തിരുകുന്നതും കാണാം.

Advertisement

പരാതി പ്രകാരം കുറ്റ്യാടി പൊലീസ് അന്വേഷിക്കുന്നുണ്ട്.