വാട്സ് ആപ്പിലൂടെ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; മടപ്പള്ളി ജി.വി.എച്ച്.എസ് സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ
വടകര: വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ (53) നെയാണ് പോക്സോ കേസിൽ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ് ബാലകൃഷ്ണൻ.
സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിക്കാണ് പ്രിൻസിപ്പാൾ അശ്ലീല സന്ദേശം അയച്ചിരുന്നത്. മാനഹാനിയുണ്ടാക്കുന്ന തരത്തിൽ അശ്ലീല വാട്സ് ആപ്പിലൂടെ നിരന്തരം സന്ദേശമയച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി പരാതിയുമായി തിങ്കളാഴ്ച്ച സ്കൂളിലെത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ വിദ്യാർത്ഥികളുൾപെടെയുള്ളവർ സ്കൂളിലും പുറത്തും സംഘടിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് ചോമ്പാല പൊലീസ് സ്കൂളിലെത്തി പ്രിൻസിപ്പാളിനെ കസ്റ്റഡിയിലെടുക്കുകയയുമായിരുന്നു.
വിദ്യാർത്ഥിനി അധ്യാപികയോടൊപ്പം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതിയെ വടകര മജിസ്ട്രറ്റിന് മുമ്പിൽ ഹാജരാക്കും.
Summary: obscene messages sent to student through WhatsApp; Madapally GVHS school principal arrested in POCSO case