കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക നിയമനം; വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 11 മണി മുതല്‍ കോളേജില്‍ നടക്കും.

അതിഥി അധ്യാപക നിയമനത്തിനായി യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത ഉള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം ജനുവരി ഒമ്പതിന് രാവിലെ പത്തരയ്ക്ക് മുമ്പായി കോളേജില്‍ എത്തേണ്ടതാണ്.