ജവാന്‍ റമ്മിനു പിന്നാലെ വിലകുറഞ്ഞ ബ്രാന്‍ഡിയുമായി സര്‍ക്കാര്‍; പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും



തിരുവനന്തപുരം: അടിക്കടിയുള്ള മദ്യവില വര്‍ധനവിന് ഇടയില്‍ സാധാരണക്കാരുടെ പ്രിയ്യപ്പെട്ട ചോയിസാണ് ജവാന്‍ റം. വിലക്കുറവാണ് ജവാനെ പ്രിയ ബ്രാന്‍ഡാക്കി വളര്‍ത്തിയ പ്രധാന ഘടം. ഇപ്പോഴിതാ കുറഞ്ഞ വിലയില്‍ ബ്രാന്‍ഡി പുറത്തിറക്കാനുള്ള പദ്ധതിയിലാണ് സംസ്ഥാന സര്‍ക്കാര്‍.

സര്‍ക്കാര്‍ മേഖലയിലെ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. പാലക്കാട് ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നാകും മലബാര്‍ ബ്രാന്‍ഡിയുടെ വരവ്. പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ല് ഡിസ്റ്റിലറി ആക്കി മാറ്റും. മദ്യ ഉല്‍പാദനത്തിന് വേണ്ട സര്‍ക്കാര്‍ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു. വരുന്ന ഡിസംബര്‍ ഒന്നിന് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

പ്ലാന്റ് നിര്‍മ്മാണം 2023 മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും. മലബാര്‍ ബ്രാന്‍ഡി ന്നെ പേരില്‍ തന്നെ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

മാസത്തില്‍ 3.5 ലക്ഷം കെയ്സ് ബ്രാന്‍ഡി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ അഞ്ച് ഉല്‍പാദന ലൈനുകള്‍ സജ്ജമാക്കും. 20 കോടി രൂപയാണ് ഡിസ്റ്റിലറി നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ ഒരു ലിറ്ററിന് 600 രൂപയാണ് വില.