സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കവര്‍ന്നെടുക്കപ്പെട്ട ആനുകൂല്യങ്ങള്‍ സംരക്ഷിക്കുക; പണിമുടക്ക് നടത്തി എസ്.ഇ.ടി.ഓ


കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടത്തി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും. സൈറ്റോ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായിവേല്‍ അധ്യക്ഷത വഹിച്ചു.


സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കവര്‍ന്നെടുക്കപ്പെട്ട ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്.

ജില്ലാ ജോയന്റ് സെക്രട്ടറി ഇ. സുരേഷ് ബാബു, ഷാജി മനേഷ് എം, ഷീബ എം, പങ്കജാഷന്‍ എം എന്നിവര്‍ സംസാരിച്ചു. ടി.ടി രാമചന്ദ്രന്‍, അനില്‍ കുമാര്‍ മരക്കുളം, ദിജീഷ് കുമാര്‍ ടി , സന്തോഷ് കുമാര്‍ ടി.വി, സുനില്‍കുമാര്‍ വി.കെ. മുഹമ്മദ് റിയാസ്, രാജേഷ് കുമാര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.