ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു; കരിപ്പൂരില്‍ ദമ്പതികള്‍ പിടിയില്‍
കോഴിക്കോട്: ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഏഴ് കിലോ സ്വര്‍ണ്ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍. 3.28 കോടി രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കസ്റ്റംസ് വിഭാഗം പിടികൂടിയത്. മലപ്പുറം പെരിന്തല്‍മണ്ണ അമ്മിനിക്കാട് കുറ്റിക്കോടന്‍ വീട്ടില്‍ അബ്ദുസമദ് (47), ഭാര്യ സഫ്‌ന (34) എന്നിവരാണു പിടിയിലായത്.
3642 ഗ്രാം സ്വര്‍ണമിശ്രിതമാണ് സഫ്‌നയില്‍നിന്ന് കണ്ടെടുത്തത്. അബ്ദു സമദില്‍നിന്ന് 3672 ഗ്രാം മിശ്രിതം കണ്ടെടുത്തു. 1.17 കിലോഗ്രാം ശരീരത്തിലും ബാക്കിയുള്ളവ സോക്‌സിനുള്ളിലും അടിവസ്ത്രത്തിലും മറ്റുമായിരുന്നു ഒളിപ്പിച്ചിരുന്നത്. ഈ മിശ്രിതത്തില്‍നിന്നു 3.141 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് 1.65 കോടി രൂപ വിപണിമൂല്യമുണ്ടെന്നു കസ്റ്റംസ് അറിയിച്ചു.
[bot1]