കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പേരാമ്പ്ര സ്വദേശി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അരക്കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് 932 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ഇന്നു പുലര്‍ച്ചെ ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്നതായിരുന്നു മുഹമ്മദ് ആഷിക്ക്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
ശരീരത്തില്‍ ഒളിപ്പിച്ച 1016 ഗ്രാം വരുന്ന നാല് സ്വര്‍ണ മിശ്രിത ഗുളികകളാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ 24 കാരറ്റ് 932 ഗ്രാം സ്വര്‍ണം ലഭിച്ചു. സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ സ്വര്‍ണം കടത്തിയത് സമ്മതിക്കുകയായിരുന്നു.
ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി ജയകാന്ത്, സുപ്രണ്ടുമാരായ അസീബ്, ജിനേഷ് കെ, ഇന്‍സ്പെക്ടര്‍മാരായ സദീപ് കുമാര്‍, നിഖില്‍ കെ.ആര്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു
summary: Gold hunting at Kannur International Airport, Perampra resident arrested with gold worth Rs.52 lakh