ഓടുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവെ തെറിച്ച് വീണ് പെൺകുട്ടി, മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുയർത്തി ആർ.പി.എഫ് ഉദ്യോഗസ്ഥൻ; തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ കാണാം


തിരൂർ: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.  ആർപിഎഫ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടലാണ് പെൺകുട്ടിക്ക് രക്ഷയായത് . പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ പെൺകുട്ടിയെ ട്രാക്കിലേക്കു വീണുപോവാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശനാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5.30ന് ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്കു പോകുന്ന മെമു സ്റ്റേഷനില്‍ നിന്ന് എടുത്തതിന് ശേഷം പെണ്‍കുട്ടി അതിലേക്ക് സാഹസികമായി കയറാന്‍ നോക്കുമ്പോഴാണ് അപകടമുണ്ടായത്.കാര്യമായ പരിക്കുകളില്ലാതെയാണ് രക്ഷപ്പെട്ടത്.