വടകരയില്‍ ഇന്ധന ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച (വീഡിയോ കാണാം)


Advertisement

വടകര: വടകരയ്ക്ക് സമീപം ദേശീയ പാതയിൽ പെട്രോളിയം ടാങ്കറിൽ ചോർച്ച കണ്ടെത്തിയത് പരിഭ്രാന്തി പടർത്തി. വടകര പുതുപ്പണത്തിന് സമീപം ഇന്നുച്ചയോടെയാണ് സംഭവം. ചേവായുരിൽ നിന്ന് കൂത്തുപറമ്പിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്.

Advertisement

ചോർച്ച ആദ്യം കണ്ടത് നാട്ടുകാരാണ്. തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി ടാങ്കർ നീക്കം ചെയ്തു. താത്ക്കാലികമായി ചോർച്ച പരിഹരിച്ചശേഷം ടാങ്കർ തൊട്ടടുത്ത പെട്രോൾ ബങ്കിലേക്ക് മാറ്റി. ​ഗതാ​ഗതം നിയന്ത്രിച്ചാണ് ഇതുവഴി വാഹനം കടത്തിവിട്ടത്.

വീഡിയോ കാണാം:

Advertisement
Advertisement

Summary: fueln tankern has leaked in vadakara.