Tag: Tanker
എലത്തൂരിനെ ആശങ്കയിലാഴ്ത്തി 34,000 ലിറ്റർ എഥനോളുമായി വന്ന ടാങ്കറിൽ ചോർച്ച; കൊയിലാണ്ടിയിൽ നിന്നുൾപ്പെടെയുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി ചോർച്ച അടച്ചു
എലത്തൂർ: എഥനോളുമായി വന്ന ടാങ്കർ ലോറിയിൽ ചോർച്ച. വൈകീട്ട് അഞ്ചരയോടെ എലത്തൂരിലാണ് സംഭവം. കർണ്ണാടകയിൽ നിന്ന് 34,000 ലിറ്റർ എഥനോളുമായി എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്.പി) സംഭരണശാലയിലേക്ക് വന്ന ടാങ്കർ ലോറിയിലാണ് ചോർച്ച കണ്ടെത്തിയത്. എച്ച്.പിയുടെ സംഭരണശാലയ്ക്ക് പുറത്ത് റോഡിന് സമീപമാണ് ടാങ്കറിൽ നിന്ന് എഥനോൾ ചോർന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും
വടകരയില്‍ ഇന്ധന ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച (വീഡിയോ കാണാം)
വടകര: വടകരയ്ക്ക് സമീപം ദേശീയ പാതയിൽ പെട്രോളിയം ടാങ്കറിൽ ചോർച്ച കണ്ടെത്തിയത് പരിഭ്രാന്തി പടർത്തി. വടകര പുതുപ്പണത്തിന് സമീപം ഇന്നുച്ചയോടെയാണ് സംഭവം. ചേവായുരിൽ നിന്ന് കൂത്തുപറമ്പിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്. ചോർച്ച ആദ്യം കണ്ടത് നാട്ടുകാരാണ്. തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി ടാങ്കർ നീക്കം ചെയ്തു. താത്ക്കാലികമായി ചോർച്ച