സിറാജ് പത്രത്തിന്റെ മുൻ ജനറൽ മാനേജരും എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായ കക്കാട് കുയ്യിൽ അബ്ദുൽ കരീം അന്തരിച്ചു


കോഴിക്കോട്: സിറാജ് ദിനപത്രത്തിന്റെ മുൻ ജനറൽ മാനേജരും എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായ കക്കാട് കുയ്യിൽ അബ്ദുൽ കരീം (കരീം കക്കാട്) അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിക്ക് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

രിസാല വാരികയുടെയും മര്‍കസ് ആരോഗ്യം മാസികയുടെയും ജനറല്‍ മാനേജറായും മെഡിക്കൽ കോളജ് സഹായി വാദിസലാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും സേവനം ചെയ്തിട്ടുണ്ട്. കേരള മുസ്‌ലിം ജമാഅത്ത് മുക്കം സോണ്‍ സെക്രട്ടറി, കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദ് കമ്മറ്റി അംഗം, കക്കാട് മുനവ്വിറുല്‍ ഇസ്‌ലാം മദ്രസ മാനേജിങ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം കെ.കെ.അഹമ്മദ് മുസ്ലിയാര്‍ കട്ടിപ്പാറ, സയ്യിദ് മുഹമ്മദ് ബാഫഖി പുതിയങ്ങാടി എന്നിവർ നേതൃത്വം നല്‍കി.

ഭാര്യ: സുബൈദ.

മക്കള്‍: അഹമ്മദ് ലുബൈബ് (ഫിനാന്‍സ് സെക്രട്ടറി, എസ്.എസ്.എഫ് സര്‍ക്കാര്‍ പറമ്പ് യൂണിറ്റ്), ലദീദ പര്‍വീന്‍, ലിയ ഫാത്തിമ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, പി.ടി.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൊടിയത്തൂര്‍).

മരുമകന്‍: അഖ്ദസ് മാവൂര്‍ (അബുദബി).

സഹോദരങ്ങള്‍: ആമിന, സൈനബ, പരേതരായ കമ്മുണ്ണി, സുബൈദ, ഖദീജ.