പെരുവട്ടൂർ എൽ.പി സ്കൂളിലെ മുൻ അറബി അധ്യാപകനായ അലി മാസ്റ്റർ അന്തരിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളിലെ മുൻ അറബി അധ്യാപകനായ അലി മാസ്റ്റർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മലപ്പുറം ജില്ലയിലെ വാഴക്കാടാണ് വീട്. ദീർഘകാലം അധ്യാപകനായിരുന്ന അലി മാസ്റ്റർ പെരുവട്ടൂർ പ്രദേശത്തെ നിറസാന്നിധ്യമായിരുന്നു.

സ്കൂളിലെ അധ്യാപകർ, മാനേജർ, നാട്ടുകാർ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനായി എത്തി. മൃതദാഹം ഞായറാഴ്ച രാവിലെ വീടിനടുത്തുള്ള പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പെരുവട്ടൂർ എൽ.പി സ്കൂളിൽ അനുശോചനയോഗം ചേരും.

Advertisement
Advertisement
Advertisement