Tag: Peruvattur LP School

Total 3 Posts

കേക്ക് മുറിച്ചു, ന്യൂ ഇയർ കാർഡ്, നക്ഷത്രം, ക്രിസ്മസ് ട്രീ നിർമ്മാണം, ഒപ്പം ആടിപ്പാടി കരോളും; പെരുവട്ടൂർ എൽ.പി സ്കൂളിൽ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളിൽ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചു. ജാതിമതഭേദങ്ങൾക്ക് അതീതമായി എല്ലാ ഉത്സവങ്ങളെയും കൈനീട്ടി സ്വീകരിച്ച് ആഘോഷിക്കുന്ന പെരുവട്ടൂർ എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് മാനവ സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും പ്രതീകമായ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കൽ, ക്രിസ്മസ് കരോൾ, നക്ഷത്ര നിർമാണം, ന്യൂയർ കാർഡ് നിർമാണം, ക്രിസ്മസ് ട്രീ നിർമാണം

പെരുവട്ടൂർ എൽ.പി സ്കൂളിലെ മുൻ അറബി അധ്യാപകനായ അലി മാസ്റ്റർ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളിലെ മുൻ അറബി അധ്യാപകനായ അലി മാസ്റ്റർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മലപ്പുറം ജില്ലയിലെ വാഴക്കാടാണ് വീട്. ദീർഘകാലം അധ്യാപകനായിരുന്ന അലി മാസ്റ്റർ പെരുവട്ടൂർ പ്രദേശത്തെ നിറസാന്നിധ്യമായിരുന്നു. സ്കൂളിലെ അധ്യാപകർ, മാനേജർ, നാട്ടുകാർ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനായി എത്തി. മൃതദാഹം ഞായറാഴ്ച രാവിലെ വീടിനടുത്തുള്ള പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. തിങ്കളാഴ്ച രാവിലെ

കുരുന്നുകളുടെ സർഗാത്മകത വിരിയിച്ച് പെരുവട്ടൂർ എൽ.പി സ്കൂൾ; വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുമാണ് സ്വയം തയ്യാറാക്കിയ കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഓരോ കയ്യെഴുത്ത് മാസിക വീതം തയ്യാറാക്കിയത്. അധ്യാപക അവാർഡ് ജേതാവും ഗായകനുമായ സുനിൽ തിരുവങ്ങൂരാണ് മാഗസിനുകൾ പ്രകാശനം ചെയ്തത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി.പി.ഷിജു അധ്യക്ഷനായി.