കുട്ടികളുടെ ശ്രദ്ധയ്ക്ക്, സ്പോർട്സിൽ താല്പര്യമുണ്ടോ? കൊയിലാണ്ടിയിൽ ഫുട്‌ബോള്‍ പരിശീലനം ആരംഭിക്കുന്നു


കൊയിലാണ്ടി: ഇനി മികച്ച കായിക താരമാകാം, കുരുന്നുകളെ പരിശീലിപ്പിക്കാൻ കൊയിലാണ്ടിയിൽ കേന്ദ്രമൊരുങ്ങുന്നു. ഭാവിയുടെ താരങ്ങളെ വാർത്തെടുക്കാൻ കിഡ്‌സ് സോക്കര്‍ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ ആണ് കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നുത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരമുണ്ട്l 2013 ജനുവരി 1 ന് ശേഷവും 2016 ഡിസംബര്‍ 30 നും ഇടയില്‍ ജനിച്ച വിദ്യാർത്ഥികൾക്കാണ് അവസരം. റോയല്‍ നെതര്‍ലാന്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ ( KNVB ) സിലബസ് അനുസരിച്ചുള്ള പദ്ധതി പ്രകാരമാണ് പരിശീലനം.

താല്‍പ്പര്യമുള്ളവര്‍ 9447886797 എന്ന നമ്പറിലേയ്ക്ക് രജിസ്റ്റര്‍ ചെയ്യുക.