ഡി.വൈ.എഫ്.ഐ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ തൊഴിലില്ലായ്മക്കെതിരെ യുവജനങ്ങള്‍ അണിനിരക്കും;  കൊയിലാണ്ടിയില്‍ കാല്‍നടപ്രചാരണ ജാഥ


കൊയിലാണ്ടി: ഡിവൈഎഫ്ഐ നടത്തുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിന്‍റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന കാല്‍നടപ്രചാരണ ജാഥയ്ക്ക് തുടക്കം. തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നവംബര്‍ മൂന്നിന് നടത്താനൊരുങ്ങുന്ന മാര്‍ച്ചിന് മുന്നോടിയായി  ഒക്ടോബര്‍ 13  മുതല്‍ 16 വരെയാണ് കാല്‍നടപ്രചാരണ ജാഥ.

ജാഥയുടെ ഉദ്ഘാടനം വ്യാഴാഴ്ച വെങ്ങളം മേഖലയിലെ കാട്ടിലപ്പീടികയിൽ വെച്ച്  ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു നിര്‍വ്വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എന്‍.ബിജീഷ്, വൈസ് ക്യാപ്റ്റന്‍ പി.വി. അനുഷ എന്നിവര്‍ ജാഥയ്ക്ക് നെതൃത്വം നല്‍കും.

ജില്ലാ കമ്മിറ്റി അംഗം ബി.പി.ബബീഷ്,ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് ,പ്രസിഡന്റ് സതീഷ് ബാബു, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി കെ.വി.സുരേന്ദ്രൻ,വെങ്ങളം മേഖല സെക്രട്ടറി അഖിൽഷാജ്, പ്രസിഡന്റ് അനൂപ് എന്നിവർ ചടങ്ങില്‍ സന്നിഹിതരായി.

സമാപന ചടങ്ങ് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ ആര്‍.എസ്.അരുണ്‍ ബാബു നിര്‍വ്വഹിക്കും.