പയ്യോളിയില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു


Advertisement

പയ്യോളി: മീന്‍ പിടിക്കാനായി കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പയ്യോളി സായിവിന്റെകാട്ടില്‍ എസ്.കെ.ഹമീദാണ് മരിച്ചത്. അന്‍പത്തി മൂന്ന് വയസായിരുന്നു. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം.

Advertisement

‘ആട് വല’യിട്ട് മീന്‍ പിടിക്കാനായി പോയതായിരുന്നു ഹമീദ്. എന്നാല്‍ മീന്‍ പിടിക്കുന്നതിനിടെ കടലിലെ ചുഴിയില്‍ പെടുകയും കാണാതാവുകയുമായിരുന്നു. പിന്നീട് ഹമീദിനെ കടലില്‍ കണ്ട നാട്ടുകാരനായ ശ്രീരാഗ് കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisement

സഹീറയാണ് ഹമീദിന്റെ ഭാര്യ. അജ്മല്‍, മിഥ്‌ലാജ്, നാദിയ ഷെറിന്‍ എന്നിവര്‍ മക്കളാണ്.

Summery: Man drowned to death in Payyoli.