ഉപയോഗശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാതിരുന്നു; കൊയിലാണ്ടിയിലെ വീട്ടിൽ തീപിടിത്തം (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിനുള്ളിൽ തീ പിടിച്ചു. പഴയ താമരശ്ശേരി റോഡിലുള്ള രവീന്ദ്രൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ് നിവാസിലാണ് തീപിടിത്തമുണ്ടായത്.

Advertisement

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗ ശേഷം ഓഫ് ചെയ്യാത്തതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. തുണിക്കും മേശയ്ക്കുമാണ് തീ പിടിച്ചത്.

Advertisement

വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റ് സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. അഗ്നിശമന സേന എത്തുമ്പോഴേക്ക് തീ സ്വയം അണഞ്ഞിരുന്നു.

Advertisement

തീപിടിത്തത്തെ തുടർന്ന് വീട് നിറയെ പുക നിറഞ്ഞിരുന്നു. ഇത് വീട്ടുകാരിൽ പരിഭ്രാന്തി ഉണ്ടാക്കി. കൂടുതൽ അപകടങ്ങൾക്ക് സാധ്യത ഇല്ല എന്ന് അഗ്നിശമന സേന ഉറപ്പുവരുത്തി.

വീഡിയോ കാണാം: