പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ട് ദിവസമായി നടന്ന ചലച്ചിത്ര ക്യാമ്പിന് സമാപനം


Advertisement

തിക്കോടി: പയ്യോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചലച്ചിത്ര ക്യാമ്പ് സമാപിച്ചു. കേരള ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചലച്ചിത്ര ക്യാമ്പ് ‘ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് സമാപിച്ചത്.

Advertisement

സമാപനസമ്മേളനം പു.ക.സ ജില്ലാ കമ്മറ്റി ഭാരവാഹി അനിൽ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ സെക്രട്ടറി മുദ്ര ചന്ദ്രൻ അധ്യക്ഷനായി. മഹമൂദ് മൂടാടി ക്യാമ്പ് അവലോകനം നടത്തിയ ചടങ്ങിൽ ബക്കർ മേലടി സ്വാഗതവും രാമചന്ദ്രൻ തിക്കോടി നന്ദിയും പറഞ്ഞു.

Advertisement

ഓപ്പൺ ഫോറത്തിൽ ഡോ. ജിനേഷ് കുമാർ എരമം, കുഞ്ഞിക്കണ്ണൻ വാണിമേൽ, ബക്കർ മേലടി, മഹമൂദ് മൂടാടി, ഗുലാബ് ജാൻ, ജനാർദനൻ നന്തി, ഡോ. ആർ.കെ. സതീശ്, എം.പി സുരേന്ദ്രൻ, റഫീഖ് പറോളി എന്നിവർ സംസാരിച്ചു.

Advertisement