ഇത് ഉത്സവ നാളുകൾ; മേപ്പയ്യൂർ ചമ്പോളി ശ്രീ പരദേവത ക്ഷേത്രത്തിലെ തിറ മഹോത്സവം കൊടിയേറി


മേപ്പയ്യൂർ: ചമ്പോളി ശ്രീ പരദേവത ക്ഷേത്രത്തിലെ തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി ശ്രീ ഒറവിങ്കൽ ഇല്ലം അഗ്നി ശർമ്മൻ നമ്പൂതി തിരി കാർമ്മികത്വം വഹിച്ചു.

ഗോപിക സുരേന്ദ്രൻ്റെ ഓട്ടൻതുള്ളൽ, എടവനകുളങര വനിതാ സംഘത്തിൻ്റെ തിരുവാതിരക്കളി എന്നിവ ഉത്സവാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഇന്നലെ വൈകിട്ട് ആരംഭിച്ച ഉത്സവം ഞായറാഴ്ച രാവിലെ സമാപിക്കും.