പുതിയ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങി എടക്കുളം പോസ്‌റ്റോഫീസ്; തപാല്‍ സേവന മേളയോടനുബന്ധിച്ച് ആധാർ തിരുത്താനും അവസരം


ചെങ്ങോട്ടുകാവ്: എടക്കുളം പോസ്‌റ്റോഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്. മാര്‍ച്ച് 14 മുതല്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ദാസ് ബിൽഡിങ്ങിലായിരിക്കും പുതിയ ഓഫീസീന്ന് വടകര പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് അറിയിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിലവിലുളള കെട്ടിടം പൊളിച്ചു നീക്കുന്നത് കൊണ്ടാണ് പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്.

ഇതിനോടനുബന്ധിച്ച് തപാല്‍ സേവന മേളയും ഒരുക്കിയിട്ടുണ്ട്. പുതിയ ആധാര്‍ എടുക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുളള സൗകര്യമുണ്ടാകും. ഇതോടൊപ്പം സുകന്യ സമൃദ്ധി അക്കൗണ്ടുകളില്‍ ചേരാനും പോസ്റ്റല്‍ലൈഫ് ഇന്‍ഷൂറന്‍സ്, മറ്റ് സമ്പാദ്യ പദ്ധതികള്‍ എന്നിവയില്‍ ചേരാനും അവസരമുണ്ടാവും.