ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്; വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിന്


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റും 15ാം വാര്‍ഡ് അംഗവുമായിരുന്ന ഇ.ടി രാധ മരിച്ചതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ഫെബ്രുവരി 2ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 9 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക 13 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക് നടത്തും. ഇതുസംബന്ധിച്ച മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7നായിരുന്നു പ്രസിഡന്റായിരുന്ന ഇ.ടി.രാധ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചത്. സി.പി.ഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ഇ.ടി രാധയുടെ മരണത്തെത്തുടന്ന് ഒക്ടോബര്‍ 29ന് പഞ്ചായത്തില്‍ വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കായുള്ള തിരഞ്ഞെടുപ്പ് നടന്നു. ഇതില്‍ ഇടതു പക്ഷത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും യു.ഡി.എഫിന്റെ ഷിജിത്ത് എന്‍.ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

15 അംഗ ഭരണസമിതി ഭരിക്കുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ നിലവിലെ കക്ഷിനില എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴുവീതം സീറ്റുകളാണുള്ളത്. അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പ് ഇരു വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളവും നിര്‍ണ്ണായകമാണ്. വാശിയേറിയ തിരഞ്ഞെടുപ്പ് തന്നെ നടക്കാനാണ് സാധ്യത. നിലവിലെ കക്ഷി നില സി.പി.ഐ.എം-5, സി.പി.ഐ-1, ഐ.എന്‍.സി-5, ഐ.യു.എം.എല്‍-2, എല്‍.ജെ.ഡി-1. എന്നിങ്ങനെയാണ്.

ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

summary: cheruvannur panchayath by-election on February 28th