വിഷ രഹിത പച്ചക്കറി വിളയിച്ചെടുക്കാം; ഇടവിള കിറ്റുകളുമായി പന്തലായി ബ്ലോക്ക് പഞ്ചായത്ത്


Advertisement

കൊയിലാണ്ടി: പന്തലായി ബ്ലോക്ക് പഞ്ചായത്തിൽ ഇടവിള കിറ്റ് വിതരണം ആരംഭിച്ചു. ജനകീയ ആസൂത്രണം 2022-23 ന്റെ ഭാ​ഗമായാണ് ഇടവിളകിറ്റ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ നിർവഹിച്ചു.

Advertisement

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെടിഎം കോയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ ജുബീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ മുഫീദ സ്വാഗതവും വാർഡ് മെമ്പർ തസ്ലീനാ നാസർ നന്ദിയും പറഞ്ഞു.

Advertisement
Advertisement