Tag: panthalayani block

Total 5 Posts

ജ്വാല- സമഗ്ര ജന്‍ഡര്‍ വികസന പദ്ധതിയുടെ ഭാഗമായി വൈവാഹിക വിദ്യാഭ്യാസ വിഷയത്തില്‍ അകലാപ്പുഴയില്‍ ക്യാമ്പ്

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതി ജ്വാല – സമഗ്ര ജെന്‍ഡര്‍ വികസന പദ്ധതിയുടെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വൈവാഹിക വിദ്യാഭ്യാസ എന്ന വിഷയത്തിന്‍ ക്യാമ്പ് സംഘടിപ്പിച്ചു. നവംബര്‍ 28, 29 തിയ്യതികളിലായി അകലാപ്പുഴ ലേക്ക് വ്യൂ പാലസില്‍ വെച്ച് നടന്ന ക്യാമ്പ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം

ഇനി ജൈവമാലിന്യം പ്രശ്‌നമേയല്ല, പാചകാവശ്യത്തിന് ഗ്യാസും കിട്ടും; മാടാക്കര ഗവ. എല്‍.പി സ്‌കൂളില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ മാടാക്കര ഗവ: എല്‍.പി സ്‌കൂളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിരകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമേശന്‍, റസിയ, പി.ടി.എ പ്രസിഡണ്ട് റിയാസ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. പ്രധാനധ്യാപിക ശ്രീലത

കുരുന്ന് കലാകാരന്മാരുടെ കലാമാമാങ്കം; മത്സരാവേശത്തോടെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി കലോത്സവം പൂക്കാട് ആരഭി ഓഡിറ്റോറിയത്തില്‍ നടന്നു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുമാരി ചൈത്രവിജയന്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിനകത്തുള്ള അഞ്ചു

ഗ്രന്ഥശാലകള്‍ ഡിജിറ്റലാകുന്നു; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കമ്പ്യൂട്ടറുകളും പ്രിന്ററും വിതരണം ചെയ്തു

കൊയിലാണ്ടി: പന്തലായിനിയിലെ ഗ്രന്ഥശാലകള്‍ ഡിജിറ്റലാകുന്നു. ബ്ലോക്കിലെ ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടറുകളും പ്രിന്ററും വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഗ്രന്ഥശാല ആധുനികവല്‍ക്കരണം’ പദ്ധതിയുടെ ഭാഗമായാണ് ഇവ വിതരണം ചെയ്തത്. ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്കാണ് കമ്പ്യൂട്ടറുകളും പ്രിന്ററും വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു

വിഷ രഹിത പച്ചക്കറി വിളയിച്ചെടുക്കാം; ഇടവിള കിറ്റുകളുമായി പന്തലായി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി: പന്തലായി ബ്ലോക്ക് പഞ്ചായത്തിൽ ഇടവിള കിറ്റ് വിതരണം ആരംഭിച്ചു. ജനകീയ ആസൂത്രണം 2022-23 ന്റെ ഭാ​ഗമായാണ് ഇടവിളകിറ്റ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ