‘ആര്‍.എസ്.എസ് ശ്രമിക്കുന്നത് നാടിന്റെ സമാധാനാന്തരീക്ഷം തര്‍ക്കാന്‍’ പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം


പേരാമ്പ്ര: പേരാമ്പ്രയിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധമിരമ്പുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്.എസ് ശ്രമിക്കുന്നത് നാടിന്റെ സമാധാനാന്തരീക്ഷം തര്‍ക്കാനാണെന്ന് സംഘടനകള്‍ ആരോപിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സ്ഥാപനത്തിന് നാശനഷ്ടം വരുത്തുകയും, തൊഴിലാളികളെ അക്രമിക്കുകയും ചെയ്ത ആര്‍എസ്.എസ് ക്രിമിനലുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐപേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ വിദ്വേഷം വളരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി അമര്‍ഷാഹി, പ്രസിഡന്റ് എം എം ജിജേഷ്, ട്രഷറര്‍ ആദിത്യ, സി.കെ രൂപേഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐപേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സ്ഥാപനത്തില്‍ ആക്രമണം നടത്തിയ ആര്‍.എസ്.എസ്.എസ്‌കാര്‍ക്കെതിരെ  പോലീസ് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പേരാമ്പ്ര പഞ്ചാത്ത് മുസ്ലിം ലിംലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറര്‍ എം.കെ.സി കുട്ട്യാലി, കെ.പി. റസാഖ്, സി.പി ഹമീദ്, കോറോത്ത് റഷീദ്, ആര്‍.കെ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. ആക്രമണത്തില്‍ രാജ്യ വ്യാപകമായി വര്‍ഗീയ അജണ്ട നടപ്പിലാക്കുന്ന ആര്‍ എസ് എസ് പേരാമ്പ്രയിലും സമാധാനം കെടുത്താന്‍ ശ്രമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

പ്രകടനത്തിന് പി സി മുഹമ്മദ് സിറാജ്,ശിഹാബ് കന്നാട്ടി, ആര്‍ കെ മുഹമ്മദ്, കെ സി മുഹമ്മദ്, ടി കെ നഹാസ്, സത്താര്‍ കീഴരിയൂര്‍, സി കെ ഹാഫിസ്, അമീര്‍ വല്ലാറ്റ, പി സക്കീര്‍,അജ്‌നാസ് കാരയില്‍, ഫൈസല്‍ ചാവട്ട്, എം കെ ഫസലു റഹ്‌മാന്‍, റഷീദ് കല്ലോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി പി എ അസീസ് ഉദ്ഘാടനം ചെയ്തു. പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ആര്‍ കെ മുനീര്‍,ടി കെ എ ലത്തീഫ്,ആര്‍ കെ മുഹമ്മദ്,എം കെ സി കുട്ട്യാലി,ശിഹാബ് കന്നാട്ടി,പി ടി അഷ്റഫ്,പുതുക്കുടി അബ്ദു റഹ്‌മാന്‍,കെ പി റസാഖ്,കോറോത്ത് റഷീദ് എന്നിവര്‍ സംസാരിച്ചു.

ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ അക്രമത്തില്‍ ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍ പ്രതിഷേധിച്ചു.