വിദ്വേഷ പ്രസംഗം: കൊയിലാണ്ടിയിലും മൂടാടിയിലും പി.സി.ജോർജ്ജിന്റെ കോലം കത്തിച്ച് ഡി.വൈ.എഫ്.ഐ


 

കൊയിലാണ്ടി: തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളത്തിൽ പി.സി.ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കൊയിലാണ്ടിയിലും മൂടാടിയിലും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മൂടാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

 

പി.സി ജോർജ്ജിന്റെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധ പരിപാടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, നേതാക്കളായ ദിനൂപ്, റിബിൻകൃഷ്ണ, പ്രദീപൻ, ഫർഹാൻ എന്നിവർ നേതൃത്വം നൽകി.

മുടാടിയിൽ നടന്ന പ്രതീഷേധപരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് അജയഘോഷിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവുമായ പി.അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി ട്രഷറർ വൈശാഖ് സ്വാഗതം പറഞ്ഞു.

[bot1]