Tag: P C George

Total 2 Posts

വിദ്വേഷ പ്രസംഗം: കൊയിലാണ്ടിയിലും മൂടാടിയിലും പി.സി.ജോർജ്ജിന്റെ കോലം കത്തിച്ച് ഡി.വൈ.എഫ്.ഐ

  കൊയിലാണ്ടി: തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളത്തിൽ പി.സി.ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കൊയിലാണ്ടിയിലും മൂടാടിയിലും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മൂടാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്.   പി.സി ജോർജ്ജിന്റെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധ പരിപാടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു.

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ വിവാദത്തില്‍ പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് നടപടി. ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗമാണ് കേസിന് അടിസ്ഥാനം. മുസ്ലിം വിഭാഗത്തെ ആക്ഷപിക്കുന്നതാണ് പ്രസംഗമെന്ന് ആരോപിച്ച് യൂത്ത് ലീഗ് ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍